+91 9388 213 741 | kstaalleppey@gmail.com | www.kstaalleppey.com

ksta


കേരളാ സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷൻ [K S T A ] 104/83 എന്ന പ്രസ്ഥാനം ആലപ്പുഴയിൽ ആരംഭം കുറിച്ചിട്ട് 32 വർഷം പിന്നിടുന്നു.

അസംഘടിതരായി കിടക്കുന്ന തയ്യൽ തൊഴിലാളികളെ ആലപ്പുഴയിൽ സംഘടിപ്പിക്കുന്നതിനായി അന്ന് സംസ്ഥാന സെക്രെട്ടറി ആയിരുന്ന എബ്രഹാം തൈത്തോട്ടം ആലപ്പുഴയിൽ വന്ന് കുട്ടപ്പൻ പുതുവീട്, എ.പി മോഹനൻ എന്നിവരെ കാണുകയും തയ്യൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു ചുമതലപ്പെടുത്തുകയും ചെയ്‌തു. അവരുടെ നേതൃത്വത്തിൽ ആലപ്പുഴ പട്ടണത്തിലെ തയ്യൽ കടകൾ കയറി സംഘടനരൂപീകരിക്കേണ്ട ആവശ്യകതവിശദീകരിക്കുകയും ഒരു യോഗം വിളിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ ആലപ്പുഴ ടൂറിസ്റ്റ് ഹോമിൽ ആദ്യത്തെ ആലോചനയോഗം ശ്രീ. പി. ഡി. പീതാംബരൻറെ അധ്യക്ഷതയിൽ കൂടി. കുട്ടപ്പൻ പുതുവീടിനെ ചെയർമാനായും എ.പി.മോഹനനെ കൺവീനറായും തിരഞ്ഞെടുതോകൊണ്ട് ഒരു താൽക്കാലിക കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ആ യോഗത്തിൽ കുട്ടപ്പൻ പുതുവീട്, എ.പി. മോഹനൻ, പി.ഡി. പീതാംബരൻ, അപ്സര കുഞ്ഞച്ചൻ, ടിപ്ടോപ് രാജു, പൊന്നൻ, കെ.ഡി സത്യരാജ്, മർഫി രാജപ്പൻ,കുഞ്ഞപ്പൻ,ജോസി, സുപ്രിയ പാപ്പച്ചൻ തുടങ്ങിയവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ടൗണിലും അമ്പലപ്പുഴ താലൂക്കിലെ എല്ലാ പഞ്ചായത്തിലും കയറിയിറങ്ങി അവിടെയൊക്കെ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. തുടർന്ന് വായിക്കുവാൻ


Photo Gallery

Copyright © 2016 Kerala State Tailors Association (KSTA), All Rights Reserved. This website is Designed, Developed and Maintained by: cm.